കാഞ്ഞങ്ങാട്
ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയാരോഗ്യദൗത്യം, ജില്ലാ ആശുപത്രി, ബ്ലഡ് സെന്റർ എന്നിവ സംഘടിപ്പിച്ച ദേശീയ സന്നദ്ധ രക്തദാന ദിനാചരണം ജില്ലാതല പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ കെ വി സുജാത ഉദ്ഘാടനംചെയ്തു.
നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർ പേഴ്‌സൺ കെ വി സരസ്വതി അധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് ദിനാചരണ സന്ദേശം നൽകി. ഡോ. റിജിത് കൃഷ്ണൻ, അബ്ദുൾ ലത്തീഫ് മഠത്തിൽ എന്നിവർ സംസാരിച്ചു. അരുൺ ബേബി ക്ലാസ്സെടുത്തു.
ജില്ലയിൽ ഏറ്റവും കൂടുതൽ രക്ത ദാനം നൽകിയ സംഘടനകൾക്ക് സംസ്ഥാന സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നൽകുന്ന പുരസ്‌കാരങ്ങൾ വിതരണംചെയ്തു. ജില്ലാശുപത്രി ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച ഇൻ ഹൗസ് ക്യാമ്പിൽ 12 പേർ രക്തം ദാനം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..