23 December Monday

ശിൽപ്പകലയിൽ അനൈദക്ക് 
ദേശീയ സ്കോളർഷിപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ശിൽപ്പങ്ങളുമായി കയ്യൂർ ഉദയഗിരിയിലെ അനൈദ മാധവൻ

 ചെറുവത്തൂർ

ദേശീയതലത്തിൽ കലാരംഗത്ത് പ്രതിഭ തെളിയിച്ച കുട്ടികൾക്ക് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സിസിആർടി നൽകുന്ന കൾച്ചറൽ ടാലന്റ് റിസോഴ്സ് അവാർഡ് സ്കോളർഷിപ്പിന് കയ്യൂർ ഉദയഗിരിയിലെ അനൈദ മാധവൻ അർഹയായി. ശില്പകലയിലാണ് സ്കോളർഷിപ്പ്.  
തിരുവനന്തപുരത്ത് നടന്ന ശില്പകലാ പരീക്ഷയിൽ അധ്വാനിക്കുന്നവർ എന്നായിരുന്നു വിഷയം. 30ൽ അധികം കളിമൺ ശില്പം ഇതിനകം അനൈദ  നിർമിച്ചിട്ടുണ്ട്‌. കാക്കിക്കുള്ളിലെ മനുഷ്യൻ, ബുക്കിനുള്ളിലെ വിദ്യാർഥി, ശാലബഞ്ചിക ഇന്ത്യൻ ആർട് തുടങ്ങിയ വിഷയങ്ങളിലാണ്‌ ശിൽപം ഒരുക്കിയത്‌. ഇവ ഉൾപ്പെടുത്തി കാഞ്ഞങ്ങാട്  ലളിതകലാ അക്കാദമി ആർട്‌ ഗ്യാലറിയിൽ ശില്പ പ്രദർശനം നടത്താൻ ഒരുങ്ങുകയാണ്. 
ചെമ്പ്രകാനം ചിത്രശിൽപ കലാ അക്കാദമിയിലാണ്‌ ശിൽപ നിർമാണം പഠിക്കുന്നത്‌. കയ്യൂർ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ചന്തേര പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ കെ ഓമനയുടെയും മാധവന്റെയും മകളാണ്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top