കാസർകോട്
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ ഗാന്ധിജയന്തി ദിനമായ ബുധനാഴ്‌ച മുതൽ ജില്ലയിൽ തുടങ്ങും.
ബുധൻ മുതൽ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30 വരെയാണ് മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനം നടത്തുന്നത്.
ബുധനാഴ്‌ച ജില്ലാ, ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത് തലത്തിലുള്ള 777 വാർഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിപുലമായ ജനപങ്കാളിത്തോടെ മാലിന്യമുക്ത പ്രവർത്തനം ആരംഭിക്കും.
ക്ലീൻ സിവിൽ സ്റ്റേഷൻ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാനഗർ സിവിൽ സ്റ്റേഷനിലെ ശുചീകരണ പ്രവർത്തനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബിയുടെയും കലക്ടർ കെ ഇമ്പശേഖറിന്റെയും നേതൃത്വത്തിൽ മുഴുവൻ ജീവനക്കാരുടെയും പങ്കാളിത്തത്തോടെ ആരംഭിക്കും.
64 ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകൾ ഹരിതവിദ്യാലയമായതിന്റെ ജില്ലാതല പ്രഖ്യാപനം ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി നിർവഹിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..