23 December Monday

സർവീസ് 
ക്യാമ്പുകൾ: 
അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
കണ്ണൂർ
കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ പദ്ധതിയിൽ ജില്ലയിലെ കർഷകർക്കും കർഷകഗ്രൂപ്പുകൾക്കുമായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട്‌ സർവീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.  കാർഷികയന്ത്രങ്ങൾ റിപ്പയർ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികൾക്കും കർഷകസംഘങ്ങൾക്കും അപേക്ഷിക്കാം. 
   നിബന്ധനകൾക്ക് വിധേയമായി 25 ശതമാനം മുതൽ 100 ശതമാനം വരെ (പരമാവധി തുക 1000-2500 രൂപ വരെ) ധനസഹായം സ്പെയർപാർട്സുകൾക്കും, 25 ശതമാനം ധനസഹായം (പരമാവധി 1000 രൂപ) റിപ്പയർ ചാർജുകൾക്കും ലഭിക്കും.  രണ്ടുഘട്ടമായി 20 സർവീസ് ക്യാമ്പുകളാണ് കൃഷി അസി. എക്സിക്യൂട്ടീവ് എൻജിനിയർ, കണ്ണൂർ കാര്യാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്നത്. 
   കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമുകൾക്കും അതതു കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയവുമായോ ബന്ധപ്പെടണം  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഒമ്പത്. ഫോൺ: 7558996401, 6282514561, 9746324372, 9383472050. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top