21 December Saturday

സ്‌ത്രീ മുന്നേറ്റത്തിന്റെ പുത്തൻസംരംഭം രുചിക്കൂട്ടൊരുക്കി കുടുംബശ്രീ 
പ്രീമിയം കഫേ റസ്‌റ്റോറന്റ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ പായം പഞ്ചായത്തിലെ കുന്നോത്ത്‌ ആരംഭിച്ച കഫേ കുടുംബശ്രീ പ്രീമിയം 
റസ്‌റ്റോറന്റിന്റെ പ്രാദേശിക ഉദ്‌ഘാടനം സണ്ണിജോസഫ്‌ എംഎൽഎ നിർവഹിക്കുന്നു

ഇരിട്ടി
കുടുംബശ്രീ ജില്ലാമിഷൻ നേതൃത്വത്തിൽ ആരംഭിച്ച കഫേ കുടുംബശ്രീ പ്രീമിയം റസ്‌റ്റോറന്റിന്‌ പായം പഞ്ചായത്തിലെ കുന്നോത്ത്‌ വിപുല സൗകര്യങ്ങളോടെ തുടക്കമായി. പായംപഞ്ചായത്ത്‌ കുടുംബശ്രീ സിഡിഎസ്‌ സഹകരണത്തിലാണ്‌ ആധുനിക സൗകര്യങ്ങൾ ഒരുക്കി വൻകിട ഹോട്ടൽ ആരംഭിച്ചത്‌. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഇനങ്ങൾ ലഭ്യമാണ്‌. വിപുല പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. തലശേരി–-ബംഗളൂരു അന്തർസംസ്ഥാന പാതക്കരികിലാണ്‌ സ്‌ത്രീ മുന്നേറ്റത്തിന്റെ ഈ പുത്തൻ സംരംഭം. 
പ്രീമിയംകഫേ മന്ത്രി എം ബി രാജേഷ്‌ ഓൺലൈനിൽ ഉദ്‌ഘാടനംചെയ്തു. അധ്യക്ഷനായ സണ്ണിജോസഫ്‌ എംഎൽഎ പ്രാദേശിക ഉദ്‌ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓഡിനേറ്റർ എം വി ജയൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌കുര്യൻ ലോഗോ പ്രകാശിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി രജനി, ലിസി ജോസഫ്‌, കെ വേലായുധൻ, കെ ശ്രീലത, കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, എം വിനോദ്‌കുമാർ, അഡ്വ. ഹമീദ്‌ കണിയാട്ടയിൽ, കെ എൻ പത്മാവതി, മുജീബ്‌ കുഞ്ഞിക്കണ്ടി, പി എൻ ജെസി, വി പ്രമീള, സുഭാഷ്‌രാജൻ, ഷൈജൻ ജേക്കബ്‌, എൻ അശോകൻ, തദ്ദേശ അസി. ഡയക്ടർ ഡോ. എം സൂർജിത്ത്‌, പി ഒ ദീപ, കെ വിജിത്ത്‌, കെ ജി സന്തോഷ്‌, കെ പി അജയ്‌കുമാർ, എം എസ്‌ അമർജിത്ത്‌, പി കെ ചന്ദ്രൻ, സ്മിത രജിത്ത്‌ എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top