21 December Saturday

ആന്തൂർ വനിതാ വ്യവസായ സഹകരണസംഘം മുഴുവൻ ജീവനക്കാരും ദേശാഭിമാനി വരിക്കാരായി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ആന്തൂർ വനിതാ വ്യവസായ സഹകരണ സംഘത്തിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വരിക്കാരായതിന്റെ ലിസ്റ്റും വരിസംഖ്യയും സിപിഐ എം 
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഏറ്റുവാങ്ങുന്നു

ധർമശാല
ആന്തൂർ വനിതാ വ്യവസായ സഹകരണ സംഘത്തിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി. വനിതാ വ്യവസായ സഹകരണ സംഘത്തിലെ 95 ജീവനക്കാരുടെ ലിസ്റ്റും വരിസംഖ്യയും സിപിഐ എം  സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ  ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ്‌ എം സുമിത്ര അധ്യക്ഷയായി. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ,  സിപിഐ എം ഏരിയാ സെക്രട്ടറി കെ സന്തോഷ്, സി അശോക് കുമാർ, സംഘം സെക്രട്ടറി ടി പി സ്വേത എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top