27 December Friday

കൈത്തറിയിൽ പുതിയ ഡിസൈനുകൾവേണം: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

കേരള കൈത്തറി മുദ്ര രജിസ്‌ട്രേഷന്റെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം കണ്ണൂരിൽ 
മന്ത്രി പി രാജീവ് നിർവഹിക്കുന്നു

കണ്ണൂർ 
കൈത്തറിയിൽ പരമ്പരാഗത ഉൽപ്പന്നങ്ങൾക്കുപുറമെ പുതിയ ഡിസൈനുകൾ ഉണ്ടാക്കാൻ ശ്രമിക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സ്‌കൂൾ യൂണിഫോം പദ്ധതിയെമാത്രം ആശ്രയിച്ചാൽ മതിയെന്ന ധാരണ വൈവിധ്യവൽക്കരണത്തിനുള്ള ഊർജം നഷ്ടപ്പെടുത്തും.  കണ്ണൂരിൽ കേരള കൈത്തറി മുദ്രയ്ക്കുള്ള രജിസ്‌ട്രേഷനും സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. കൈത്തറി മുദ്ര മൂല്യവർധനയ്‌ക്ക്‌ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
  കൈത്തറി രജിസ്‌ട്രേഷൻ ആദ്യമായി പൂർത്തീകരിച്ച കാഞ്ഞിരോട് വീവേഴ്‌സ് സഹകരണ സൊസൈറ്റി, കളമച്ചാൽ ഹാൻഡ്‌ലൂം വീവേഴ്‌സ് സഹകരണ സൊസൈറ്റി, പറവൂർ വീവേഴ്‌സ് സഹകരണ സൊസൈറ്റി എന്നിവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കൈത്തറി മുദ്രയുള്ള വസ്ത്രങ്ങളിലെ ക്യുആർ കോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു. ഇതിലൂടെ കൈത്തറി വസ്ത്ര നിർമാതാക്കളുടെ വിവരം, നിർമാണ വീഡിയോയും ലഭിക്കും. 
വ്യവസായ  പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. കൈത്തറി ആൻഡ് ടെക്‌സ്‌റ്റൈൽസ് ഡയറക്ടർ കെ എസ് അനിൽകുമാർ, ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ, കൈത്തറി സൊസൈറ്റി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ വി ബാബു, ഐഐടി എക്‌സിക്യുട്ടീവ് ഡയറക്ടർ എൻ ശ്രീധന്യൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top