ഇരിട്ടി
ആറളം വന്യജീവി സങ്കേതം അതിർത്തിയിലെ ബ്ലോക്ക് പതിമൂന്നിൽ നബാർഡ് പദ്ധതിയിൽ നിർമിച്ച റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) ഓഫീസ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. നിക്ഷിപ്ത വനപരിസരങ്ങളിൽ കഴിയുന്ന മനുഷ്യർക്കാണ് വനംവകുപ്പിന്റെ ആദ്യപരിഗണനയെന്ന് മന്ത്രി പറഞ്ഞു. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിൽ മികച്ച പരിശീലനം നേടിയ ആർആർടി സേന നടത്തുന്ന ഇടപെടലുകൾ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കൊട്ടിയൂർ വന്യജീവി സങ്കേതം പരിധിയിൽ നിർമിക്കുന്ന സൗരോർജ വേലി നിർമാണവും മന്ത്രി ഉദ്‌ഘാടനം ചെയ്തു. സണ്ണിജോസഫ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്‌കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പൂടാകം, വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ്, ടിആർഡിഎം സൈറ്റ് മാനേജർ കെ ഷാജു, വാർഡംഗം മിനി ദിനേശൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ ശോഭ, പാർടി നേതാക്കളായ കെ വി സക്കീർഹുസൈൻ, കെ ശ്രീധരൻ, ജിമ്മി അനത്നാട്ട്, പ്രശാന്തൻ കുമ്പത്തി, ബാബുരാജ് പായം, അജയൻ പായം, വിപിൻതോമസ്, തോമസ് തയ്യിൽ എന്നിവർ സംസാരിച്ചു. ഉത്തരമേഖലാ വനം ചീഫ് കൺസർവേറ്റർ കെ എസ് ദീപ സ്വാഗതവും കണ്ണൂർ ഡിഎഫ്‌ഒ എസ് വൈശാഖ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..