22 December Sunday

ബിസിസിഐ ട്വന്റി 20:
കേരള ടീമിൽ 
ജില്ലയിൽനിന്ന് 2 പേർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
തലശേരി
ഗുജറാത്തിലെ രാജ്കോട്ടിൽ ചൊവ്വാഴ്‌ച തുടങ്ങിയ 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ബിസിസിഐ ട്വന്റി -20 ട്രോഫിക്കുള്ള കേരള ടീമിലേക്ക്‌ ജില്ലയിൽനിന്ന് വി എൻ നിവേദ്യമോളും സി വി അനുഷ്കയും തെരഞ്ഞെടുക്കപ്പെട്ടു. ധർമടം സ്വദേശി എ കെ രാഹുൽ ദാസാണ് ടീമിന്റെ സ്ട്രെങ്‌ത് ആൻഡ് കൺഡീഷനിങ് കോച്ച്.
    തലശേരി പൊന്ന്യംവെസ്‌റ്റ് പറാംകുന്ന് ദേവ് നിവേദ്യയിൽ പരേതനായ കെ ടി നിജേഷ് ബാബുവിന്റെയും കെ എം ബിന്ദുവിന്റെയും മകളാണ് നിവേദ്യമോൾ. കണ്ണൂർ തയ്യിൽ ലക്ഷ്മി - നിവാസിൽ സി ഷൈൻബാബുവിന്റെയും പി ബിന്ദുവിന്റെയും - മകളാണ് അനുഷ്ക. ബിസിസിഐ ലവൽ എ സർട്ടിഫൈഡ് കോച്ചായ രാഹുൽദാസ് ധർമടം അട്ടാരക്കുന്ന് സ്വദേശിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top