19 December Thursday

പയ്യന്നൂരിൽ ‘സമര സൂര്യൻ’ ജ്വലിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പുഷ്പൻ അനുസ്മരണം ടി ഐ മധുസൂദനൻ എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ 
ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി  കൂത്തുപറമ്പ് സമര പോരാളി  പുഷ്പൻ അനുസ്മരണം സംഘടിപ്പിച്ചു. സമരസൂര്യൻ എന്ന പേരിൽ ഷേണായ് സ്‌ക്വയറിൽ നടന്ന പരിപാടി  ടി ഐ മധുസൂദനൻ എംഎൽഎ  ഉദ്ഘാടനം  ചെയ്തു.  പി പി അനീഷ അധ്യക്ഷയായി. എം വിജിൻ എംഎൽഎ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി  സരിൻ ശശി, സി കൃഷ്ണൻ, വി നാരായണൻ, പി സന്തോഷ്, സി വി റഹിനേജ്, സി ഷിജിൽ, ടി സി വി നന്ദകുമാർ, കെ മനുരാജ് എന്നിവർ സംസാരിച്ചു.  
ഗായകൻ അലോഷിയുടെ ‘പുഷ്പനെ അറിയാമോ’   ഗാനം ആലപിച്ചു.  പ്രേം പി ലക്ഷ്മൺ കളിമൺ ശിൽപ്പമാരുക്കി.   ചിത്രകാരൻ തമ്പാൻ പെരിന്തട്ട  ചിത്രം വരച്ചു.   സംവൃത സുനിൽ ഗാനമാലപിച്ചു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top