18 December Wednesday

വയോജന കമീഷൻ ഒരുവർഷത്തിനകം: മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

അന്താരാഷ്ട്ര വയോജന ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിക്കുന്നു

തിരൂർ
വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന വയോജന കമീഷൻ ഒരുവർഷത്തിനകം യാഥാർഥ്യമാകുമെന്ന്  മന്ത്രി ആർ ബിന്ദു പറഞ്ഞു. അന്താരാഷ്ട്ര വയോജന ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വയോ സേവന അവാർഡ് വിതരണവും തിരൂർ വാഗൺ ട്രാജഡി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 
വയോജന കമീഷൻ ബിൽ  നിയമസഭാ സമ്മേളനത്തിൽ  അവതരിപ്പിക്കും. വയോജനക്ഷേമം ഉറപ്പാക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് വേഗംകൂട്ടാൻ ഇത് സഹായിക്കും. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ  മെച്ചപ്പെട്ട നിലവാരം പുലർത്തുന്ന കേരളത്തിൽ വയോജനങ്ങളുടെ ജീവിതനിലവാരം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ടതാണ്‌. വയോജനങ്ങൾക്ക് അന്തസ്സുള്ള ജീവിതം ഉറപ്പുനൽകുക എന്നത് സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.
സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ,  മുൻ എംഎൽഎകൂടിയായ എം ജെ ജേക്കബ്,  വേണു ജി, കെ വാസന്തി, രാമചന്ദ്ര പുലവർ എന്നിവരെ വയോസേവന പുരസ്കാരം നൽകി മന്ത്രി ആദരിച്ചു.  മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനായി. ഡോ. എം പി അബ്ദുസ്സമദ് സമദാനി എംപി, കുറുക്കോളി മൊയ്തീൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  എം കെ റഫീഖ, വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം,  തിരൂർ നഗരസഭാ ചെയർപേഴ്സൺ എം പി നസീമ, തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  അഡ്വ. യു. സൈനുദ്ദീൻ, സംസ്ഥാന വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ,  അസി. കലക്ടർ വി എം ആര്യ, സബ് കലക്ടർ  ദിലീപ് കെ കൈനിക്കര, തിരൂർ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ അഡ്വ. എസ് ഗിരീഷ്,  പൊതുമരാമത്ത് സ്ഥിരംസമിതി  ചെയർമാൻ കെ കെ അബ്ദുൽസലാം എന്നിവർ സംസാരിച്ചു.  സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ  എച്ച് ദിനേശൻ സ്വാഗതവും  ജില്ലാ സാമൂഹ്യനീതി ഓഫീസർ സി കെ ഷീബ മുംതാസ് നന്ദിയും പറഞ്ഞു. 
തുടർന്ന്‌ വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top