ഇരിയണ്ണി
ബോവിക്കാനം- –-ഇരിയണ്ണി- –- എരിഞ്ഞിപ്പുഴ റോഡിൽ 29മത് സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് ശനിയാഴ്‌ച തുടക്കം. രാവിലെ ഏഴിന് മത്സരം തുടങ്ങും. പകൽ 11ന് ഇരിയണ്ണിയിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനംചെയ്യും.
ഇരിയണ്ണി ടൗൺ മുതൽ ബോവിക്കാനം ടൗണിന് സമീപമുള്ള ബാവിക്കരയടുക്കം വരെയുള്ള നാല് കിലോമീറ്റർ ദൂരമാണ് ഒരു ലാപ്. ഒമ്പത് വിഭാഗങ്ങളിലാണ് മത്സരം. മൂന്നൂറോളം താരങ്ങൾ മാറ്റുരയ്ക്കും.
താരങ്ങൾ ഒരാഴ്ച
മുമ്പേ എത്തി
സൈക്ലിങ് മാമാങ്കത്തിന് താരങ്ങൾ ഒരാഴ്ച മുമ്പേ ഇരിയണ്ണി ഗ്രാമത്തിലെത്തി. കാസർകോട് ടൗണിൽ താമസിച്ചും ഇരിയണ്ണിയിൽ കേന്ദ്രീകരിച്ചും പലരും പരിശീലന തിരക്കിലായിരുന്നു. തിരുവനന്തപുരം, തൃശൂർ, വയനാട് തുടങ്ങി പല ജില്ലകളിലെയും താരങ്ങൾ റോഡ് ട്രാക്കിൽ പരിശീലനം നടത്തുന്നു.
സൈക്കിൾ വില എട്ട് ലക്ഷംവരെ
മത്സരത്തിന് അന്തർദേശീയ, ദേശീയ താരങ്ങളുണ്ട്. 1.80 ലക്ഷം മുതൽ മുകളിലേക്കാണ് സൈക്കിളിന്റെ വില. എട്ട് ലക്ഷം രൂപ വരെയുള്ള സൈക്കിൾ ഉപയോഗിക്കുന്നവരുണ്ട്.
ട്രാക്ക് ഇങ്ങനെ
സൈക്കിൾ ചാമ്പ്യൻഷിപ്പ് മൂന്ന് തരത്തിലാണ്. മൗണ്ടൈൻ, ട്രാക്, റോഡ് സൈക്ലിങ്. കാസർകോട് മൂന്നാമതായാണ് സംസ്ഥാന മത്സരം എത്തുന്നത്.
നാല് കിലോമീറ്റർ നല്ല പ്രതലം. അഞ്ച് കിലോമീറ്റർ വരെ കിട്ടിയിരുന്നെങ്കിൽ ദേശീയ മത്സരം സംഘടിപ്പിക്കാൻ കഴിയുന്ന വേദിയായി ഇരിയണ്ണി മാറുമെന്ന് ദേശീയ സൈക്ലിങ് പരിശീലകൻ ചന്ദ്രൻ ചെട്ടിയാർ പറഞ്ഞു.
വാഹനങ്ങൾ പയർപ്പള്ളം
വഴി പോകണം
ജില്ലാ റോഡ് സൈക്ലിങ് അസോസിയേഷനും ജനകീയ സംഘാടകസമിതിയും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്.
ബോവിക്കാനം- ഇരിയണ്ണി റൂട്ടിൽ ബസ് ഗതാഗതവും അടിയന്തിര സാഹചര്യത്തിൽ പോകേണ്ട വാഹനങ്ങളെയും അനുവദിക്കും.
ബോവിക്കാനം വഴി കാനത്തൂർ പോകേണ്ട വാഹനങ്ങൾ കോട്ടൂർ- –- പയർപ്പള്ളം വഴി പോകാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..