ചെറുവത്തൂർ
ജില്ലാ സ്കൂൾ കലോത്സവ നഗരി ഡി വൈഎഫ്ഐ യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ ശുചീകരിച്ചു. ചെറുവത്തൂർ ബ്ലോക്ക് യൂത്ത് ബ്രിഗേഡാണ് ശുചീകരണം നടത്തിയത്. ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തെ വേദികൾ പ്രവർത്തിച്ച ഇടങ്ങളിലായി അമ്പതോളം യുവതീ യുവാക്കളാണ് അണിനിരന്നത്. ബ്ലോക്കിന്റെ വിവിധ മേഖലകളിൽ നിന്നുള്ള യൂത്ത് ബ്രിഗേഡ് രാവിലെ തന്നെ സ്കൂൾ പരിസരത്തെത്തി. വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് ബോട്ടിലുകൾ, കവറുകൾ, കടലാസുകൾ, ഭക്ഷ്യാവശിഷ്ടങ്ങൾ തുടങ്ങിയവ ശേഖരിച്ചു. ഇവ ഹരിത കർമസേനക്ക് കൈമാറി. ചെറുവത്തൂർ ബ്ലോക്ക് സെക്രട്ടറി കെ സജേഷ് ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് രവീന്ദ്രൻ അധ്യക്ഷനായി. കെ മായ, വി പി അഭിജിത്ത്, ഭജിത്ത് പടന്ന എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..