മഞ്ചേശ്വരം
വർഗീയവാദികളുടെ പിന്തിരിപ്പൻ ആശയങ്ങളെ ജനകീയ കോട്ടകെട്ടി ചെറുക്കുമെന്ന ആഹ്വാനവുമായി സിപിഐ എം മഞ്ചേശ്വരം ഏരിയാസമ്മേളനത്തിന് ആവേശത്തുടക്കം. മലയാളത്തിനേക്കാളും തുളുവും കന്നഡയും ഉയർന്നുകേൾക്കുന്ന മണ്ണിൽ, കൈക്കമ്പക്കടുത്ത് ബേക്കൂറിൽ പ്രത്യേകം തയ്യാറാക്കിയ എ അബൂബക്കർ നഗറിൽ മുതിർന്ന അംഗം ചന്ദ്രഹാസ ഷെട്ടി പതാകയുയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. കന്നഡയിലെ പതാകഗാനം ആവേശമായി.
പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ബി പുരുഷോത്തമ താൽക്കാലിക അധ്യക്ഷനായി. കെ കമലാക്ഷ രക്തസാക്ഷി പ്രമേയവും നവീൻകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബി പുരുഷോത്തമ, എസ് ഭാരതി, ഹാരിസ് പൈവളികെ, എസ് കമലാക്ഷ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
ഏരിയാസെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പുചർച്ചയും പൊതുചർച്ചയും നടന്നു. 11 ലോക്കലുകളിൽ നിന്നായി 112 പ്രതിനിധികൾ പങ്കെടുക്കുന്നു. 3 വനിതകളടക്കം 24 പേർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ ആർ ജയാനന്ദ, വി വി രമേശൻ, എം സുമതി, ജില്ലാകമ്മിറ്റിയംഗങ്ങളായ പി ബേബി, എം രഘുദേവൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു.
തിങ്കളാഴ്‌ച ചർച്ചകൾക്ക് മറുപടിയും ഏരിയാകമ്മിറ്റി, സെക്രട്ടറി, ജില്ലാസമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പും നടക്കും. പകൽ 3.30ന്‌ചുവപ്പു വളണ്ടിയർ മാർച്ച് ബേക്കൂറിൽനിന്ന് ജോഡ്ക്കലിലേക്ക് നടക്കും. ജോഡ്‌ക്കലിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ പൊതുസമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..