പിണറായി
സവാരി ദ റിയൽ ട്രാവൽ മേറ്റ് വാർഷികത്തോടനുബന്ധിച്ച് ‘ഗ്രൂപ്പ് ഡേ വിയാജെ' സവാരി സഹയാത്രികസംഗമം പിണറായി കൺവൻഷൻ സെന്ററിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. മാനേജിങ് പാർട്ണർ സി എസ് ജൂലി അധ്യക്ഷയായി. സിനിമാതാരം നിർമൽ പാലാഴി മുഖ്യാതിഥിയായി. തലശേരി സഹകരണ ആശുപത്രി പ്രസിഡന്റ് എം സി പവിത്രൻ, കെ ശശിധരൻ, പി പ്രജീഷ്, വി പ്രദീപൻ, പി കെ സരിൻ, പി വിജിൽ ദാസ്, എം വി ശ്രീരാജ് എന്നിവർ സംസാരിച്ചു.
കണ്ണൂർ ബ്രഹ്മ ബാൻഡ് മ്യൂസിക്കലിന്റെ ഫ്യൂഷനും അരങ്ങേറി.
പിണറായി വെസ്റ്റ് സി മാധവൻ സ്മാരക വായനശാല മുഖേന വിദേശയാത്ര നടത്തുന്ന കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്ക് യാത്രാരേഖകൾ ചടങ്ങിൽ സി എസ് ജൂലി കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..