കണ്ണൂർ
ജില്ലയിലെ ബീവറേജസ് കോർപറേഷൻ ജീവനക്കാരികൾക്കായി കണ്ണൂർ സിറ്റി, റൂറൽ ജനമൈത്രി പൊലീസ് സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു.
കണ്ണൂർ ജവഹർലാൽ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ ജില്ലാ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് കെ വി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. റൂറൽ ജനമൈത്രി അസി. ഡിസ്‌ട്രിക്ട് നോഡൽ ഓഫീസർ അനീഷ് കുമാർ അധ്യക്ഷനായി.
തളിപ്പറമ്പ് എസ്‌എച്ച്‌ഒ ഷാജി പട്ടേരി, ബീവറേജസ് കോർപറേഷൻ സീനിയർ അസിസ്റ്റന്റ് അനില എന്നിവർ സംസാരിച്ചു. കണ്ണൂർ സിറ്റി ജനമൈത്രി അസി. ഡിസ്‌ട്രിക്ട് നോഡൽ ഓഫീസർ വിജേഷ് സ്വാഗതവും വനിതാ മാസ്റ്റർ ട്രെയിനർ സിനിജ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..