കണ്ണപുരം
പാപ്പിനിശേരി, കണ്ണപുരം റെയിൽവേ സ്റ്റേഷനുകളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് സിപിഐ എം പാപ്പിനിശേരി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. നൂറ്റാണ്ടിന്റെ യാത്രാ പാരമ്പര്യമുള്ള റെയിൽവേ സ്റ്റേഷൻ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. സ്റ്റേഷനുകളുടെ പശ്ചാത്തലസൗകര്യം വർധിപ്പിച്ച് പ്രധാന ട്രെയിനുകൾക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കോസ്റ്റ് ഗാർഡ് അക്കാദമിക്ക് ഏറ്റെടുത്ത ഇരിണാവിലെ സ്ഥലം സംസ്ഥാന സർക്കാരിന് തിരികെ ഏൽപ്പിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് വെട്ടിക്കുറക്കുന്ന കേന്ദ്രനിലപാട് തിരുത്തി ഗ്രാന്റ് പുനസ്ഥാപിക്കുക, പിലാത്തറ - –-പാപ്പിനിശേരി റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കുക, പുഴമണൽ വാരൽ നിയമവിധേയമാക്കി അനധികൃത മണലൂറ്റ് തടയുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 24 പേർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടി എം വി ജയരാജൻ, ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പങ്കെടുത്തു.
സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, പി പുരുഷോത്തമൻ, കെ വി സുമേഷ്, ജില്ലാ കമ്മിറ്റിയംഗം എം വിജിൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ കെ വി രാമകൃഷ്ണൻ നന്ദി പറഞ്ഞു.
ചെറുകുന്ന് കതിരുവെക്കും തറക്ക് സമീപത്തെ സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി കെ നാരായണൻ അധ്യക്ഷനായി. ജില്ലാസെക്രട്ടറി എം വി ജയരാജൻ, സംസ്ഥാനകമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ ടി കെ ഗോവിന്ദൻ, കെ വി സുമേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം വിജിൻ, ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു. എൻ ശ്രീധരൻ സ്വാഗതം പറഞ്ഞു. കണ്ണപുരം ചൈനാക്ലേ റോഡ് കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർ മാർച്ചും പ്രകടനവും നടന്നു.
കെ നാരായണൻ
പാപ്പിനിശേരി ഏരിയാ സെക്രട്ടറി
കണ്ണപുരം
സിപിഐ എം പാപ്പിനിശേരി ഏരിയാ സെക്രട്ടറിയായി കെ നാരായണനെ തെരഞ്ഞെടുത്തു. 20 അംഗ ഏരിയാ കമ്മിറ്റിയെയും 24 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. എൻ ശ്രീധരൻ, പി ഗോവിന്ദൻ, പി പി ഷാജിർ, കെ മോഹനൻ, പി കെ സത്യൻ, ടി ടി ബാലകൃഷ്ണൻ, കെ വി ശ്രീധരൻ, കെ പ്രദീപ്‌കുമാർ, എ സുനിൽകുമാർ, ടി വി ലക്ഷ്മണൻ, കെ മോഹനൻ ഇരിണാവ്, എം ശ്യാമള, എം സി രമിൽ, ടി വി രഞ്ജിത്ത്, ടി സുനീതി, നാരായണൻ കാവുമ്പായി, ഇ വേണുഗോപാലൻ, സ്വാതി പ്രദീപൻ, ടി കെ ദിവാകരൻ എന്നിവരാണ് ഏരിയാ കമ്മിറ്റിയംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..