കോഴിക്കോട്
സിപിഐ എം കോഴിക്കോട് ടൗൺ ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു. മേത്തോട്ട്താഴത്ത് പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ്വാഗതസംഘം ചെയർമാൻ പി പീതാംബരൻ പതാക ഉയർത്തി. ഏരിയ സെക്രട്ടറി കെ ദാമോദരൻ അധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ എം അനിൽകുമാർ സ്വാഗതം പറഞ്ഞു.
പതാക ജാഥ എൻ ചന്ദ്രശേഖരക്കുറുപ്പിന്റെ വസതിയിൽനിന്ന് ആരംഭിച്ചു. ചന്ദ്രശേഖരക്കുറുപ്പിന്റെ മകൻ ഡോ. സുരേഷിൽനിന്ന് ലീഡർ ഏരിയാ കമ്മിറ്റി അംഗം എം അനീഷ് പതാക ഏറ്റുവാങ്ങി അത്‌ലറ്റുകൾക്ക് കൈമാറി. കൊടിമര ജാഥ പി ടി രാജന്റെ വസതിയിൽനിന്ന് ആരംഭിച്ചു. പി ടി രാജന്റെ ഭാര്യ എം എം പത്മാവതിയിൽനിന്ന് ജാഥാ ലീഡർ ഏരിയാ കമ്മിറ്റി അംഗം കെ ദീപക് കൊടിമരം ഏറ്റുവാങ്ങി. ഇരുജാഥകളും തൊണ്ടയാട് സംഗമിച്ച് റെഡ് വളന്റിയർമാരുടെ അകമ്പടിയോടെയാണ് സമ്മേളന നഗരിയിലേക്ക് എത്തിച്ചേർന്നത്. ടി പി ദാസൻ, പി നിഖിൽ, കെ പി അനിൽകുമാർ, സച്ചിൻദേവ് എന്നിവർ പങ്കെടുത്തു.
പ്രതിനിധി സമ്മേളനം തിങ്കൾ രാവിലെ ഒമ്പതിന് മേ ത്തോട്ട്താഴത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. പൊതുസമ്മേളനം ചൊവ്വാഴ്ച നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..