23 December Monday

കാറും മിനിലോറിയും കൂട്ടിയിടിച്ച് 
2 തമിഴ്‍നാട് സ്വദേശികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

ആര്യങ്കാവിൽ അപകടത്തിൽപ്പെട്ട മിനിലോറിയും കാറും

പുനലൂർ
ആര്യങ്കാവ് ഇടപ്പാളയം റെയിൽവേ സ്റ്റേഷനു സമീപം കാറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടു തമിഴ്‍നാട് സ്വദേശികൾ മരിച്ചു. തൃച്ചിനാപ്പള്ളി സ്വദേശികളായ രമേശ് (37), പെരിയാർ- ശെൽവൻ (38)എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു.
വെള്ളി വൈകിട്ട് 6.30-നായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് തെന്മലയിലേക്ക് വരികയായിരുന്ന കാറിൽ എതിർദിശയിൽ വന്ന മിനിലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ പിന്നിൽ പിക്കപ്പ് വാനും ഇടിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top