പത്തനംതിട്ട
കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് ചൊവ്വാഴ്‌ച മേഖലാ മാർച്ചും ധർണയും നടത്തും. പത്തനംതിട്ട സിവിൽ സ്റ്റേഷൻ, പത്തനംതിട്ട ടൗൺ, റാന്നി, കോന്നി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ മാർച്ച് നടത്തും. തിരുവല്ല, മല്ലപ്പള്ളി ഏരിയകൾ തിരുവല്ലയിലും അടൂർ ഏരിയ അടൂരിലും മാർച്ച് നടത്തും. പകൽ 12.15നാണ് മാർച്ച് ആരംഭിക്കുന്നത്.
പത്തനംതിട്ട അബാൻ ജങ്‌ഷനിൽ നിന്നാരംഭിച്ച് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അവസാനിക്കുന്ന മാർച്ചും തുടന്ന് നടക്കുന്ന ധർണയും യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എം കെ വസന്ത ഉദ്ഘാടനം ചെയ്യും. തിരുവല്ല ഡിഡിഇ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച് പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് സമാപിക്കുന്ന മാർച്ചും ധർണയും സംസ്ഥാന കമ്മിറ്റിയംഗം എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. അടൂരിൽ എഇഒ പരിസരത്തു നിന്നാരംഭിച്ച് റവന്യൂ ടവർ പരിസരത്ത് സമാപിക്കുന്ന മാർച്ച് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സജിത്ത് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്ത് 51 മേഖലാ കേന്ദ്രങ്ങളിലാണ് മാർച്ചും ധർണയും നടത്തുന്നത്. മുഴുവൻ ജീവനക്കാരും അണിനിരക്കണമെന്ന് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീണും പ്രസിഡന്റ് ജി ബിനുകുമാറും അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..