24 December Tuesday

ജില്ലയിൽ ഇന്ന് നാലിടത്ത്‌ മേഖലാ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024
കൊല്ലം
കേരളത്തെ തകർക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തണമെന്നും പിഎഫ്ആർഡിഎ നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്‌ എൻജിഒ യൂണിയൻ നേതൃത്വത്തിൽ ചൊവ്വ പകൽ 10.30ന്‌ ജില്ലയിൽ നാലിടങ്ങളിൽ മേഖലാ മാർച്ചും ധർണയും സംഘടിപ്പിക്കും. നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, ക്ഷാമബത്ത–- ശമ്പളപരിഷ്കരണ കുടിശ്ശികകൾ അനുവദിക്കുക, എച്ച്‌ബിഎ–-മെഡിസെപ് പദ്ധതികൾ കാര്യക്ഷമമാക്കുക, വർഗീയതയെ ചെറുക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ്‌ മാർച്ച്‌. കൊല്ലത്ത് മേഖലാ മാർച്ച് ജില്ലാ പഞ്ചായത്തിനു മുന്നിൽനിന്ന്‌ ആരംഭിച്ച് സിവിൽ സ്റ്റേഷനു സമീപം സമാപിക്കും. ധർണ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനംചെയ്യും. 
കൊട്ടാരക്കരയിൽ മുനിസിപ്പാലിറ്റിക്കു മുന്നിൽനിന്ന്‌ ആരംഭിക്കുന്ന മാർച്ച്‌ ചന്തമുക്ക് ഗ്രൗണ്ടിൽ സമാപിക്കും. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം രഞ്ജിനി ഉദ്ഘാടനംചെയ്യും. പുനലൂരിൽ പിഡബ്ല്യുഡി കോംപ്ലക്സിനു മുന്നിൽനിന്ന്‌ ആരംഭിക്കുന്ന മാർച്ച് സിവിൽ സ്റ്റേഷനു മുന്നിൽ സമാപിക്കും. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ്  ഉദ്‌ഘാടനംചെയ്യും. കരുനാഗപ്പള്ളിയിൽ സിവിൽ സ്റ്റേഷനു മുന്നിൽനിന്ന്‌ ആരംഭിച്ച്‌ ടൗൺ ക്ലബ്ബിനു മുന്നിൽ സമാപിക്കും. സംസ്ഥാന കമ്മിറ്റി അംഗം പി ടി അബ്ദുൾ ഗഫൂർ ധർണ ഉദ്ഘാടനംചെയ്യും. മാർച്ചും ധർണയും വിജയിപ്പിക്കാൻ ജില്ലാ പ്രസിഡന്റ്‌ ബി സുജിത്‌, സെക്രട്ടറി വി ആർ അജു എന്നിവർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top