കൊല്ലം
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ജനകീയാസൂത്രണ രജതജൂബിലി സ്മാരകത്തിന്റെ ഭാഗമായി കുരിയോട്ടുമലയെ ക്യാമ്പ് സെന്ററും ടൂറിസം ഹബ്ബുമാക്കും. തൊഴിലവസരങ്ങളും ടൂറിസം വളർച്ചയും ലക്ഷ്യമിട്ടാണ് പദ്ധതി. മികച്ച രീതിയിൽ റസിഡൻഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കാനുള്ള സംവിധാനമാണ് ൪.൮൫ കോടി രൂപ ചെലവിൽ തയ്യാറാക്കുക. 1൦൬ ഏക്കർ പ്രദേശത്തിന്റെ ഏറ്റവും മുകളിലെ ൧. 25 ഏക്കറിലാണ് സ്മാരക നിർമാണം. ൫൦൦ പേർക്ക് ഇരിക്കാനാകുന്ന മിനി ഓഡിറ്റോറിയം, ഡോർമെറ്ററികളും സ്യൂട്ട്റൂമുകളും ഉൾപ്പെടെ ൩൦൦ പേർക്ക് താമസിക്കാനുള്ള ഹോസ്റ്റൽ സൗകര്യം, നൂറിനടുത്ത് വണ്ടികൾക്കായുള്ള പാർക്കിങ്, ഡൈനിങ് ഏരിയ, ടോയ്‌ലെറ്റ് ബ്ലോക്ക് എന്നിവയും ഒരുക്കും.
പരിമിത സ്ഥലത്ത് മത്സ്യക്കൃഷി നടത്താനുള്ള ബയോഫ്ലോക്കുകൾ, 50 ഏക്കറോളം പുൽക്കൃഷി, എഴുന്നൂറോളം പശുക്കൾ, മുന്നോറോളം ആടുകൾ, നൂറോളം കോഴികൾ, മുയലുകൾ, പച്ചക്കറിക്കൃഷി, ശലഭ പാർക്ക് എന്നിവ ഉൾപ്പെടെ കാണാൻ നിരവധിപേരാണ് ഇവിടേക്ക് എത്തുന്നത്. താമസസ്ഥലത്തിന്റെ പരിമിതി മറികടക്കാനാകുമെന്നും സംസ്ഥാന–--ദേശീയതല ക്യാമ്പുകൾ കുരിയോട്ടുമലയ്ക്ക് എത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് അധികൃതർ. ഹാബിറ്റാറ്റിനാണ് നിർമാണച്ചുമതല. ഭൂമിയുടെ ചരിവ് നിലനിർത്തിക്കൊണ്ടുതന്നെ പരിസ്ഥിതി സൗഹാർദപരമായ നിർമാണരീതിയാണ് അവലംബിക്കുക. പാൽ, നെയ്യ്, മണ്ണിര കമ്പോസ്റ്റ് ഉൾപ്പെടെ ഇരുപതോളം ഉൽപ്പന്നങ്ങൾ നിലവിൽ ഫാമിൽനിന്ന് വിപണയിൽ എത്തിക്കുന്നുണ്ട്. അനുദിനം വളരുന്ന ഫാം ടൂറിസം മേഖലയിൽ രാജ്യത്തിന്റെ ശ്രദ്ധകേന്ദ്രമാകാനുള്ള സാധ്യതയാണ് തെളിയുന്നത്. ചൊവ്വ പകൽ മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ നിർമാണോദ്ഘാടനം നിർവഹിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..