26 December Thursday

കോന്നി പട്ടയം അസംബ്ലി ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024
കോന്നി 
കോന്നി  മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നം പരിഹരിക്കാന്‍  കോന്നി  മണ്ഡലം പട്ടയം അസംബ്ലി  വ്യാഴാഴ്ച ചേരും.  
പകല്‍  3.30ന്  കോന്നി പ്രിയദർശിനി ഹാളിലാണ് പട്ടയം അസംബ്ലിയെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.  മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുക്കും. മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാന്‍  കഴിഞ്ഞ മാസം സെക്രട്ടറിയറ്റിൽ റവന്യൂ  മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ചിറ്റാർ,  സീതത്തോട്, തണ്ണിത്തോട്  പഞ്ചായത്തുകളിലെ തത്വത്തിൽ വനാനുമതി ലഭ്യമായ ഭൂമിയിലെ തുടർനടപടി  വേഗം പൂർത്തിയാക്കാനും  നിശ്‌ചയിച്ചിരുന്നു. 
അരുവാപുലം, കലഞ്ഞൂർ, കോന്നി പഞ്ചായത്തുകളിൽ അവശേഷിക്കുന്ന പട്ടയങ്ങൾ തയ്യാറാക്കാനും മൈലപ്ര, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം, ഏനാദിമംഗലം പഞ്ചായത്തുകളുടെ അവശേഷിക്കുന്ന പട്ടയങ്ങൾ തയ്യാറാക്കാനും  കലക്ടറെ യോഗം ചുമതലപ്പെടുത്തിയിരുന്നു. 
കോന്നി മണ്ഡലത്തിലെ മലയോര പട്ടയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.   1920 നും 1945 നും ഇടയിൽ ജില്ലയിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ തുടങ്ങിയ കോന്നി താലൂക്കിലെ മലയോര മേഖലകളിൽ ധാരാളം കർഷകർ വനഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു വരികയാണ്. മൂന്ന് തലമുറകളായി ഈ ഭൂമിയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഒമ്പത് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും, പട്ടയവും ലഭിച്ചിട്ടില്ല. 
കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പട്ടയം നൽകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്. നടപടികൾ പൂർത്തിയാകുന്നതോടെ ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന്  പരിഹാരമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top