22 December Sunday

മാലിന്യമുക്തം നവകേരളം:ജനകീയ ക്യാമ്പയിന്‌ ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

മാലിന്യമുക്തം നവകേരളം ജനകീയ പ്രചാരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം മന്ത്രി കെ രാജൻ നിർവഹിക്കുന്നു

തൃശൂർ

മാലിന്യമുക്തം നവകേരളം ജനകീയ പ്രചാരണത്തിന്റെ പ്രവർത്തനങ്ങൾക്ക്  ജില്ലയിൽ തുടക്കം. മന്ത്രി കെ രാജൻ  ഉദ്ഘാടനം ചെയ്‌തു. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും മറ്റ് സമസ്ത മേഖലകളിലും പുരോഗതി കൈവരിച്ച  സംസ്ഥാനം ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയായി നേരിടുന്നത് മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിലാണ്. പരിസ്ഥിതി മാലിന്യ പ്രശ്നങ്ങളെ  അഭിസംബോധന ചെയ്യുന്നതിന് ജനങ്ങളുടെ പരിപൂർണമായിട്ടുള്ള സഹകരണവും പ്രവർത്തനങ്ങളും ഉണ്ടാകണമെന്നും  മന്ത്രി പറഞ്ഞു. ഗാന്ധിജയന്തി ദിനം മുതൽ ആരംഭിച്ച്  മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെയാണ്‌ പ്രചാരണം.  ഒരു വർഷമായി ജില്ലയിൽ നടത്തിവരുന്ന മാലിന്യമുക്തം നവകേരളം ജനകീയ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കേരളം മിഷൻ ഹരിത പദവി നൽകിയ 469 വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. പീച്ചി ഡാം,  അഴീക്കോട് മുനയ്‌ക്കൽ ഡോൾഫിൻ ബീച്ച് എന്നീ  ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളായി  പ്രഖ്യാപിച്ചു.     കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, കലക്ടർ അർജുൻ പാണ്ഡ്യൻ, സബ് കലക്ടർ അഖിൽ വി മേനോൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ പി എ ഷെഫീഖ് , നവകേരളം കർമ പദ്ധതി ജില്ലാ കോർഡിനേറ്റർ സി ദിദിക, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ ആൻസൺ  ജോസഫ്, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രജനീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീദേവി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top