23 December Monday
മാനസ സരോവരത്തിൽ അരയന്നങ്ങൾ എത്തി

നീലംപേരൂർ പടയണിക്ക് സമാപനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

നീലംപേരൂർ പൂരം പടയണിയിൽ വല്യന്നം എഴുന്നള്ളിയപ്പോൾ

ചങ്ങനാശേരി
നീലംപേരൂർ പൂരം പടയണിയിക്ക് ആവേശകരമായ സമാപനം. അവിട്ടം നാളിൽ ചൂട്ടു പടയണിയോടെ ആരംഭിച്ച പടയണി ചടങ്ങുകൾ പൂരം പടയണിയിൽ വല്യന്നം എഴുന്നെള്ളിയതോടെ  സമാപിച്ചു. 
കല്യാണസൗഗന്ധികം തേടിപ്പോയ ഭീമസേനൻ ഗന്ധമാതനഗിരി പർവത താഴ്ചയിൽ മാനസസരോവരത്തിൽ എത്തുമ്പോൾ കാണുന്ന  കാഴ്ചയാണ് പൂരം പടയണിയായി നീലം പേരൂരിൽ ആവിഷ്‌കരിച്ചത്.  
രാത്രി പത്തിന്‌ ചേരമാൻ പെരുമാൾ കോവിലിൽ പോയി അനുവാദം വാങ്ങിയ ശേഷമാണ്‌ ചടങ്ങുകൾ തുടങ്ങിയത്. 
  ഒരു വല്യന്നവും രണ്ട് ചെറിയ അന്നങ്ങളുമാണ് ഇത്തവണ  എഴുന്നള്ളിയത്.   തിരുനടയിൽ രണ്ട് ചെറിയ അന്നങ്ങളും  ഭക്തർ 75   ചെറിയ പുത്തൻ അന്നങ്ങളെയും കാഴ്ചവച്ചു.  ഇതോടൊപ്പം, ശ്രീനാരായണ ഗുരു, പൊയ്യാന, സിംഹം, ഭീമസേനൻ, നാഗയക്ഷി, രാവണൻ, ഹനുമാൻ, റാക്കറ്റേന്തിയ പി വി സിന്ധു എന്നീ കോലങ്ങളും വല്യന്നങ്ങൾക്കൊപ്പം പടയണി കളത്തിൽ   എഴുന്നള്ളി. വലിയന്നങ്ങളും ചെറിയന്നങ്ങളും മറ്റു കോലങ്ങളും പടയണി കളത്തിൽ എത്തിയ ശേഷം സിംഹം എഴുന്നെള്ളിയതോടെ  പടയണി ചടങ്ങുകൾക്ക് സമാപനമായി.  വെള്ളി  രാവിലെ മുതൽ ക്ഷേത്രത്തിൽ അന്നങ്ങളുടെ  നിറ പണികൾ ആരംഭിച്ചിരുന്നു. ചെത്തിപ്പൂവും വാഴപ്പോളയും താമരയിലയും ചേർത്താണ്  കാഴ്ചയുടെ വിസ്മയം പൂര രാവിൽ തീർത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top