22 November Friday

ബ്ലോക്ക് പഞ്ചായത്ത് 
ഷീ ടേണ്‍ പരിശീലനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ ടേൺ പദ്ധതിയുടെ ഭാഗമായുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്‌ഘാടനം ചെയ്യുന്നു

 കാഞ്ഞങ്ങാട്

അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി സംസ്ഥാന സർക്കാർ കുടുംബശ്രീ, കേരള നോളേജ് മിഷൻ, കേരള സ്റ്റേറ്റ് ന്യൂട്രോണിക്‌സ് എന്നിവയുമായി ചേർന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന ഷീ ടേൺ 24 തൊഴിൽ അരങ്ങത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായുള്ള പരിശീലന പരിപാടിക്ക് തുടക്കമായി.
വേർഡ് പ്രോസസ്സിങ്‌, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവയിലാണ് പരിശീലനം നൽകുന്നത് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽനിന്നായി തെരഞ്ഞെടുത്ത 50 പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. കാഞ്ഞങ്ങാട്, പാലക്കുന്ന്  കേന്ദ്രങ്ങളിലായി ആഴ്ചയിൽ അഞ്ചുദിവസമായി ആറ് മാസമാണ് പരിശീലനം. 
പരിശീലന ക്ലാസ്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി  ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ അധ്യക്ഷനായി. സ്ഥിരം സമിതി ചെയർമാൻ എം അബ്ദുൾ റഹ്മാൻ പദ്ധതി വിശദീകരിച്ചു.  പഞ്ചായത്ത് പ്രസിഡന്റുരായ എം കുമാരൻ,  എസ് പ്രീത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ എം കെ വിജയൻ, കെ സീത  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം കെ ബാബുരാജ്, എം ദാമോദരൻ, ഷക്കീല ബഷീർ  പ്രോഗ്രാം മാനേജർമാരായ വി എസ് ഹരികൃഷ്ണൻ, കെ സോജാ, വി അനില ചന്ദ്രൻ, അനീഷ് കുമാർ, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ ടി ടി സുരേന്ദ്രൻ, കുടുബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സി കൃപ്‌ന എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ വി ശ്രീലത സ്വാഗതവും  എസ് ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top