26 December Thursday

കലക്ടറേറ്റിലേക്ക് ആംബുലൻസ്‌ ജീവനക്കാരുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ കലക്ടറേറ്റ് മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു

 കണ്ണൂർ

കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജീവനക്കാർ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.
ജീവനക്കാർക്ക്  ശമ്പളം നൽകാത്ത ഇഎംആർഐ ഗ്രീൻഹെൽത്ത് സർവീസ് കമ്പനിക്ക് എതിരെ സർക്കാർ നടപടിയെടുക്കുക,  രണ്ടുമാസത്തെ ശമ്പളം ഉടൻ നൽകുക, ഇൻക്രിമെന്റ് നടപ്പാക്കുക,  തൊഴിലാളികളെ സ്ഥലംമാറ്റുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.  സിഐടിയു  ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ജയരാജൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ പി ധനേഷ്,  ജില്ലാ ട്രഷറർ നൗഫൽ, ഷിൽജ ഫ്രാൻസിസ്, ജില്ലാ സെക്രട്ടറി  സൈനുൽ ആബിദ്  എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top