22 December Sunday

വേളം നാടകോത്സവം 
നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024
മയ്യിൽ 
വേളം പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ നാടകാചാര്യൻ ഒ മാധവൻ സ്മാരക പ്രൊഫഷണൽ നാടകോത്സവം തിങ്കൾ മുതൽ ഒമ്പതുവരെ വേളം പൊതുജന വായനശാല ഓഡിറ്റോറിയത്തിൽ നടക്കും. തിങ്കളാഴ്‌ച വൈകിട്ട് ആറിന് ജില്ലാപഞ്ചായത്ത്‌  സ്ഥിരംസമിതി ചെയർമാൻ  കെ കെ രത്‌നകുമാരി ഉദ്ഘാടനംചെയ്യും. ദിവസവും വൈകിട്ട്‌ ഏഴുമുതൽ നാടകം ആരംഭിക്കും. 
തിങ്കൾ തിരുവനന്തപുരം നവോദയുടെ "കലുങ്ക്", 5ന് കടക്കാവൂർ നടനസഭയുടെ "റിപ്പോർട്ട് നമ്പർ 79", 6ന് കൊച്ചിൻ ചന്ദ്രകാന്തയുടെ "ഉത്തമന്റെ സങ്കീർത്തനം", 7ന് തിരുവനന്തപുരം ഗാന്ധിഭവൻ തിയറ്റർ ഇന്ത്യയുടെ"യാത്ര", 8ന് തിരുവനന്തപുരം സാഹിതി തിയറ്ററിന്റെ "മുച്ചീട്ടുകളിക്കാരന്റെ മകൾ", 9ന് ചങ്ങാനാശ്ശേരി അണിയറയുടെ "ഡ്രാക്കുള"എന്നീ നാടകങ്ങൾ അരങ്ങേറും. സാംസ്കാരിക സായാഹ്നങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top