പയ്യന്നൂർ
രാമന്തളിയിലെ തീരദേശ ഹൈവേ പ്രവർത്തനം വേഗത്തിലാക്കണമെന്ന് സിപിഐ എം പയ്യന്നൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിൽ കേന്ദ്രം തുടരുന്ന അവഗണന അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി സജീവമാക്കി സങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുക, പയ്യന്നൂർ നഗരസഭയിൽ ആവശ്യത്തിന് ജീവനക്കാരെ അനുവദിക്കുക, പയ്യന്നൂർ ഗവ. ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും അനുവദിക്കുക, എരമം പുല്ലുപാറ വ്യവസായ പാർക്ക് പ്രവർത്തനം ത്വരിതപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.
പൊതുചർച്ചയിൽ 31 പേർപങ്കെടുത്തു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഏരിയാ സെക്രട്ടറി പി സന്തോഷ് എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കാരായി രാജൻ, പി പുരുഷോത്തമൻ, ടി ഐ മധുസൂദനൻ, സി സത്യപാലൻ എന്നിവർ സംസാരിച്ചു. സമ്മേളന നഗരി കേന്ദ്രീകരിച്ച് വളന്റിയർ മാർച്ചും ബഹുജന പ്രകടനവും നടന്നു.
പെരുമ്പ സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. പി സന്തോഷ് അധ്യക്ഷനായി. കെ കെ ഗംഗാധരൻ സ്വാഗതം പറഞ്ഞു.
പി സന്തോഷ് ഏരിയാ സെക്രട്ടറി
പയ്യന്നൂർ
സിപിഐ എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയായി പി സന്തോഷിനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയെയും 34 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. മൂന്ന് തെരഞ്ഞെടുപ്പും ഏകകണ്‌ഠമായിരുന്നു.
വി കുഞ്ഞികൃഷ്ണൻ, എം രാഘവൻ, കെ കെ ഗംഗാധരൻ, കെ വിജീഷ്, കെ പി ജ്യോതി, എം വി ഗോവിന്ദൻ, ടി ഗോപാലൻ, കെ വി ലളിത, എം ആനന്ദൻ, ഒ കെ ശശി, സരിൻ ശശി, പി രമേശൻ, എ വി രഞ്ജിത്ത്, ടി വിശ്വനാഥൻ, പി ഗംഗാധരൻ, കെ കെ കൃഷ്ണൻ, എൻ അബ്ദുൾ സലാം, പി ശ്യാമള, വി കെ നിഷാദ്, വി വി പ്രദീപൻ എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..