തൃശൂർ
പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വത്തിൽ ജില്ലയിലെ സ്‌കൂൾ പാചക തൊഴിലാളികൾക്കായി നടത്തിയ പാചക മത്സരത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ വെക്കോട് ജിഎഫ്എൽപി സ്‌കൂളിലെ സി ഡി സിജിയ്ക്ക് ഒന്നാം സ്ഥാനം. ഇരിങ്ങാലക്കുട ഉപജില്ലയിലെ ചെങ്ങാലൂർ എഎൽപി സ്‌കൂളിലെ സി ആർ പ്രേമ രണ്ടും, വടക്കാഞ്ചേരി ഉപജില്ലയിലെ കാഞ്ഞിരക്കോട് ബിഎംപിവി സ്‌കൂളിലെ ശ്രീജ ബിജു മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ക്യാഷ് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റും പങ്കെടുത്ത മുഴുവൻ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റും നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഡിഡിഇ എ കെ അജിതകുമാരി അധ്യക്ഷയായി. കലക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനം വിതരണം നടത്തി. ജി അനീഷ്‌കുമാർ, ശ്രീജിത്ത് മേപ്പുള്ളിത്താഴത്ത്, എസ് ആർ ശാലിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മത്സരം. ജയപ്രകാശ് പൂവത്തിങ്കൽ, ജസ്റ്റിൻ സി ഫ്രാൻസിസ്, സി ആർ ഗംഗാദത്ത്, സി മിനി എന്നിവർ സംസാരിച്ചു.
ജില്ലയിൽ 12 ഉപജില്ലകളിലായി 948 വിദ്യാലയങ്ങളും 2,11,150 വിദ്യാർഥികളും ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 1061പേരാണ് ഭക്ഷണം പാകം ചെയ്യുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..