29 December Sunday

ഹൊന്നമൂല നഗരസഭ ഉപതെരഞ്ഞെടുപ്പ്‌ ഹൊന്നമൂലയിൽ എൽഡിഎഫ്‌ പിന്തുണ സ്വതന്ത്രന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
കാസർകോട്‌
നഗരസഭയിലെ 21–-ാം വാർഡ്‌ ഹൊന്നമൂലയിൽ 17ന്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന കംപ്യൂട്ടർ മൊയ്‌തീനെ പിന്തുണയ്‌ക്കാൻ സിപിഐ എം കാസർകോട്‌ ലോക്കൽകമ്മിറ്റി തീരുമാനിച്ചു. എൽഡിഎഫിനുവേണ്ടി പത്രിക സമർപ്പിച്ച ടി എം അബ്ദുൾറഹ്മാന്റെ സ്ഥാനാർഥിത്വം പിൻവലിച്ചാണ്‌ മൊയ്‌തീനെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചത്‌. യോഗത്തിൽ കെ ഭാസ്‌കരൻ അധ്യക്ഷനായി. ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ സംസാരിച്ചു. എസ്‌ സുനിൽ സ്വാഗതം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top