16 December Monday

ദേശീയ അമ്പെയ്ത്ത്: ജാര്‍ഖണ്ഡിന് നേട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024

ദേശീയ അമ്പെയ്ത്ത് മത്സരവിജയികൾക്ക്‌ മന്ത്രി ഒ ആര്‍ കേളു സമ്മാനം നല്‍കുന്നു

മാനന്തവാടി
കിർത്താഡ്‌സ്‌ നേതൃത്വത്തിൽ നടത്തിയ ദേശീയ അമ്പെയ്ത്ത് മത്സരത്തിൽ ജാർഖണ്ഡിന്‌ നേട്ടം. ഏഴ്‌ വിഭാഗങ്ങളിൽ നാലെണ്ണത്തിലും ജാർഖണ്ഡ്‌ ടീം ഒന്നാമതായി. പുരുഷന്മാരുടെയും വനിതകളുടെയും പരമ്പരാഗത വിഭാഗത്തിൽ കേരളത്തിനുവേണ്ടി മത്സരിച്ച വയനാട്ടിലെ തലക്കൽ ചന്തു സ്‌കൂൾ ഓഫ് ആർച്ചറി  ടീം ജേതാക്കളായി. പരമ്പരാഗത അമ്പെയ്ത്തിൽ വ്യക്തിഗത മത്സരത്തിൽ എം രാജീവ് (കണ്ണൂർ), വനിതകളുടെ വിഭാഗത്തിൽ മാധുരി കുങ്കാൽ (ജാർഖണ്ഡ്) എന്നിവർ ചാമ്പ്യൻമാരായി. മോഡേൺ ആർച്ചറി വ്യക്തിഗത വിഭാഗത്തിൽ പുരുഷന്മാരുടെ മത്സരത്തിൽ ജാർഖണ്ഡ് ടീമിലെ രാജേഷ് പൂർത്തിയും വനിതകളുടെ മത്സരത്തിൽ മാധുരി കങ്കലും വിജയിച്ചു. മിക്‌സ്ഡ് ഡബിൾസ് മത്സരത്തിൽ ജാർഖണ്ഡിലെ ജഗനാഥ് ഗാഗ്‌റായ്‌–- സരീന ബുരിയുളി ടീം ചാമ്പ്യന്മാരായി. 
വിജയികൾക്ക് മന്ത്രി ഒ ആർ കേളു സമ്മാനങ്ങൾ വിതരണംചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി. മാനന്തവാടി നഗരസഭാ ചെയർപേഴ്‌സൺ സി കെ രത്‌നവല്ലി, കൗൺസിലർ വി ആർ പ്രവീജ്, കിർത്താഡ്‌സ് ഡയറക്ടർ ഡോ. എസ് ബിന്ദു, ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ എസ് പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top