തൃശൂർ
കനത്ത മഴയ്‌ക്കൊപ്പം ജില്ലയിൽ പകർച്ചവ്യാധികളും പിടിമുറുക്കുന്നു. ഒരാഴ്‌ചയ്‌ക്കിടെ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 5794 പേരാണ്. അഞ്ച് ദിവസത്തിനിടയിൽ 84 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. കോർപറേഷൻ പരിധിയിലാണ് കൂടുതൽ പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വ്യാഴാഴ്‌ച ഒമ്പത് പേർക്കാണ് ഇവിടെ സ്ഥിരീകരിച്ചത്. അവിണിശേരി, ചാലക്കുടി മുനിസിപ്പാലിറ്റി, നടത്തറ, നാട്ടിക, പുത്തൂർ, അടാട്ട്, എലവള്ളി, കൈപറമ്പ്, കാട്ടൂർ, കൊണ്ടാഴി, കുന്നംകുളം മുനിസിപ്പാലിറ്റി, മണലൂർ, മുള്ളൂർക്കര, പാവറട്ടി, തെക്കുംകര എന്നിവിടങ്ങളാണ് മറ്റ് ഡെങ്കിപ്പനി ബാധിത പ്രദേശങ്ങൾ. 19 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. കൃത്യമായ രോഗനിർണയം നടത്തണം. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. പനി നിസാരമായി കാണാതെ വേഗം ചികിത്സിക്കണം. സ്വയം ചികിത്സ പാടില്ല. കടുത്ത പനി, കടുത്ത തലവേദന, സന്ധികളിലും പേശികളിലും വേദന, ചുണങ്ങ് തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..