22 December Sunday

സ്വകാര്യ ആശുപത്രി ബോണസ് പ്രശ്നം ഒത്തുതീർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024
കണ്ണൂർ 
ജില്ലയിലെ സ്വകാര്യാശുപത്രികളിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന തൊഴിലാളികൾക്ക്‌  മാസശമ്പളം 7,000 രൂപ  പരിധിവച്ച്‌ 20 ശതമാനം ബോണസും  പാരിതോഷികമായി 700 രൂപയും നൽകും. തുക ഏഴിനകം  വിതരണം ചെയ്യും. ജില്ലാ ലേബർ ഓഫീസർ സി വിനോദ്കുമാറിന്റെ  സാന്നിധ്യത്തിൽ നടന്ന  ചർച്ചയിലാണ്‌ തീരുമാനം. 
 മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ടി കെ പുരുഷോത്തമൻ, എം പ്രമോദ്, യൂണിയനുകളെ പ്രതിനിധീകരിച്ച്  സിഐടിയു സംസ്ഥാന  സെക്രട്ടറി  കെ പി  സഹദേവൻ, വി വി ബാലകൃഷ്ണൻ, പി പി രാജേഷ്, പി പ്രസൂൺ ബാബു, ഒ സി  നവീൻ ചന്ദ്, പി പി അനിൽകുമാർ, മുഹമ്മദ്‌ ശിഹാബ്, പി കൃഷ്ണൻ, വി വി  ശശീന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top