19 December Thursday

കവ്വായിപ്പാലം അപ്രോച്ച് റോഡ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

മെക്കാഡം ചെയ്‌ത് നവീകരിച്ച കവ്വായിപ്പാലം അപ്രോച്ച് റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

 പയ്യന്നൂർ

കവ്വായി കായലിനെ പയ്യന്നൂർ നഗരവുമായി ബന്ധിപ്പിക്കുന്ന  നവീകരിച്ച കവ്വായിപ്പാലം അപ്രോച്ച് റോഡ്  മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്‌സി. എൻജിനിയർ എം ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ കെ വി ലളിത, ടി പി സമീറ, ടി വിശ്വനാഥൻ, എ നസീമ, കെ കെ ഫൽഗുനൻ, പി സന്തോഷ്, എം രാമകൃഷ്‌ണൻ, പനക്കീൽ ബാലകൃഷ്‌ണൻ, പി ജയൻ, കെ ഹരിഹർകുമാർ, പി വി ദാസൻ, ഇക്ബാൽ പോപ്പുലർ, പി യു രമേശൻ, യു പി ജയശ്രീ, കെ പ്രവീൺ  എന്നിവർ സംസാരിച്ചു. 
റെയിൽവേ ‌മേൽപ്പാലത്തിന് സമീപത്തുനിന്നും ബോട്ട് ടെർമിനലിലേക്കുള്ള  കവ്വായിപ്പാലം അപ്രോച്ച് റോഡ് നവീകരിക്കാൻ ബജറ്റിൽ അഞ്ചുകോടി 20 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. റോഡിൽ  അടിത്തറ ശക്തിപ്പെടുത്തി. 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാർ ചെയ്‌താണ് നവീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top