22 December Sunday

സ്വകാര്യ ബസ്‌ 
തൊഴിലാളി പണിമുടക്ക്‌ 25ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024
കണ്ണൂർ 
സ്വകാര്യബസ്‌ തൊഴിലാളികളുടെ നാല് ഗഡു ഡിഎ വർധന നേടിയെടുക്കുന്നതിന് ജില്ലാ ലേബർ ഓഫിസർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമാകാത്തതിനാൽ സ്വകാര്യബസ്‌ തൊഴിലാളികൾ 25ന്‌ സൂചനാപണിമുടക്ക്‌ നടത്തും.  ബസ്സുടമാ അസോസിയേഷനുകളുടെ നടപടിയിൽ പ്രതിഷേധിച്ച്‌ സിഐടിയു, എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ്, എസ്ടിയു യൂണിയനുകൾ സംയുക്തമായി യോഗം ചേർന്നാണ്‌ പ്രക്ഷോഭത്തിന്‌ തീരുമാനിച്ചത്‌. യോഗത്തിൽ വി വി ശശീന്ദ്രൻ അധ്യക്ഷനായി. വി വി പുരുഷോത്തമൻ, കെ പി സഹദേവൻ, എൻ മോഹനൻ, താവം ബാലകൃഷ്ണൻ, എൻ പ്രസാദ്, കെ കെ ശ്രീജിത്ത്, ആലിക്കുഞ്ഞി പന്നിയൂർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top