17 September Tuesday

ഇടിസി– മടക്കാട് റോഡ് നവീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

ഇടിസി–- മടക്കാട് റോഡ് നവീകരണ പ്രവൃത്തി ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി പി എ മുഹമ്മദ്‌ റിയാസിനെയും എം വി ഗോവിന്ദൻ എംഎൽഎയെയും വേദിയിലേക്ക്‌ സ്വീകരിക്കുന്നു

 തളിപ്പറമ്പ്‌

ഇടിസി–-പൂമംഗലം–-പന്നിയൂർ–-മടക്കാട് റോഡ് നവീകരണത്തിന്‌ തുടക്കമായി. ചവനപ്പുഴയിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്‌തു.  നിയമതടസ്സങ്ങളെ അതിജീവിച്ചാണ്‌  നവീകരണപ്രവൃത്തി തുടങ്ങിയത്‌.  വർഷങ്ങളായി  ഗതാഗതപ്രയാസമുണ്ട്‌. പദ്ധതി വൈകിയതിനാൽ  റോഡ്  പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ  ഇടപെടുമെന്ന്‌ മന്ത്രി പറഞ്ഞു.  തളിപ്പറമ്പ് മണ്ഡലത്തിൽ 40 കോടിയിലധികം രൂപയാണ്  ബിഎം ആൻഡ്‌ ബിസി  റോഡുകളാക്കി  മാറ്റാൻ എൽഡിഎഫ്‌ സർക്കാർ അധികമായി ചെലവഴിക്കുന്നത്. 2016മുതൽ കേരളത്തിലെ പശ്ചാത്തല വികസനത്തിന്റെ കുതിപ്പിന്  കാരണമായത് കിഫ്‌ബിയാണ്.  സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ കിഫ്ബിയിലൂടെ സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി. 
കരിമ്പം ഫാം ടൂറിസം പദ്ധതി പ്രവൃത്തി ഉദ്‌ഘാടനവും  ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനവും  മന്ത്രി നിർവഹിച്ചു. തളിപ്പറമ്പിനെ വിനോദസഞ്ചാരത്തിന്റെ സർക്യൂട്ടാക്കും. ഇതിനായി  ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കും.  കിഫ്‌ബി ടീം ലീഡർ എസ് ദീപു റിപ്പോർട്‌ അവതരിപ്പിച്ചു. ഷാജി തയ്യിൽ  ടൂറിസം പദ്ധതി വിശദീകരിച്ചു.  
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, യു പി ശോഭ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ  വി എം സീന, സുനിജ ബാലകൃഷ്ണൻ, വൈസ്‌ പ്രസിഡന്റ്‌ പാച്ചേനി രാജീവൻ, പി പി ഷനോജ്‌,  സി എം സബിത, ടി പി പ്രസന്ന, പി ലക്ഷ്‌മണൻ, കെ വി മുകുന്ദൻ, കെ സന്തോഷ്‌, ടി ജനാർദനൻ, ഒ പി ഷൗക്കത്ത്‌, പി എസ്‌ ജയിംസ്‌, അനിൽ പുതിയവീട്ടിൽ, കെ ജെ വർഗീസ്‌, രമേശൻ ചെങ്ങുനി എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി  ദിവ്യ സ്വാഗതവും  ഫാം സൂപ്രണ്ട് പി സതീശൻ  നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top