23 December Monday

സംവരണ നിഷേധം: പികെഎസ്‌ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

പികെഎസ്‌ കാഞ്ഞങ്ങാട്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്
സംവരണ വിഷയത്തിൽ സുപ്രിംകോടതി ഉയർത്തിയ ആശങ്ക പരിഹരിക്കാൻ കേന്ദ്രം ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ പട്ടികജാതി ക്ഷേമസമിതി കാഞ്ഞങ്ങാട്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. 
ജില്ലാകമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചും ധർണയും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. പികെഎസ്‌ ജില്ലാ പ്രസിഡന്റ്‌ പി ജഗദീശൻ അധ്യക്ഷനായി. 
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ കൊക്കാൽ, പി ശ്യാമള എന്നിവർ സംസാരിച്ചു. കെ സുരേഷ് ബാബു, എ കെ ശശികുമാർ, കെ ഗോപിനാഥൻ, സദാനന്ദ ഷേണി, ഒരിയര മാധവൻ, റോഷൻ, ചന്ദ്രൻ പണിക്കർ, വി വേണു സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി എം പ്രദീപ്‌ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top