22 December Sunday

കുറ്റ്യാടി ചുരം റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞ് 4 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ പിക്കപ്പ്‌ വാൻ

കുറ്റ്യാടി 
 കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. പരിക്കേറ്റ ഡ്രൈവർ കോഴിക്കോട് എലത്തൂർ സ്വദേശി ഷൈജു, ഉത്തർപ്രദേശ് സ്വദേശികളും അതിഥിത്തൊഴിലാളികളുമായ പരമേശ്, റിസ്‌വാൻ, ഗുൽബേശ് അലി എന്നിവരെ തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. 
    വയനാട് പടിഞ്ഞാറത്തറയിൽനിന്ന് ജോലി കഴിഞ്ഞ് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വെൽഡിങ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ചുരം ഇറങ്ങിവരികയായിരുന്ന പിക്കപ്പ് വാൻ പൂതംപാറയിലെ മുളവട്ടത്ത് നിയന്ത്രണം വിട്ട്   മറിയുകയായിരുന്നു. 
   വാഹനങ്ങൾ ബ്രേക്ക് ഡൗൺ ആയി സ്ഥിരം അപകടം ഉണ്ടാകുന്ന ഒരു മേഖലയാണിത്‌. ഇവിടേക്ക്‌ മറിയുന്ന ആറാമത്തെ വാഹനമാണിതെന്ന് നാട്ടുകാർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top