മട്ടന്നൂര്‍
വീട്ടിൽനിന്ന് എംഡിഎംഎയുമായി മുസ്ലിം ലീഗ് പ്രവര്‍ത്തകനെ മട്ടന്നൂർ പൊലീസ് പിടികൂടി. എടയന്നൂർ പഴയേടത്ത് ഹൗസില്‍ സി എം സലീമിനെ (44)യാണ് 15.35 ഗ്രാം എംഡിഎംഎയുമായി എസ്ഐ എ നിധിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. തിങ്കള്‍ രാത്രി വീട്ടിൽ നടത്തിയ പരിശോധനയിലാണ് അടുക്കളയിൽ ഒളിപ്പിച്ചനിലയില്‍ എംഡിഎംഎ കണ്ടെത്തിയത്. എടയന്നൂരിലെ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ് സലീം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വ്യാപകമായി കടത്തുന്നതായുള്ള വിവരത്തെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..