പേരാവൂർ
പെരുമ്പാവൂരിൽ നടന്ന സംസ്ഥാന സീനിയർ പുരുഷ-–-വനിതാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ പേരാവൂരുകാരുടെ മികവിൽ ജില്ല ഓവറോൾ ചാമ്പ്യന്മാരായി. മെഡൽ നേടിയ ആറുപേരും പേരാവൂർ സ്വദേശികൾ. തൃശൂർ ജില്ല റണ്ണറപ്പായി. തുടർച്ചയായി രണ്ടാംവർഷമാണ് കണ്ണൂർ ഓവറോൾ ചാമ്പ്യന്മാരാകുന്നത്.
ഇന്ത്യൻ റൗണ്ട് പുരുഷ വിഭാഗത്തിൽ ദശരഥ് രാജഗോപാൽ സ്വർണവും, കോമ്പൗണ്ട് റൗണ്ട് വനിതാ വിഭാഗത്തിൽ ഋഷിക രാജഗോപാൽ സ്വർണവും, ഇന്ത്യൻ റൗണ്ട് വനിതാ വിഭാഗത്തിൽ ബിബിത ബാലൻ വെള്ളിയും, കോമ്പൗണ്ട് റൗണ്ട് പുരുഷ വിഭാഗത്തിൽ സായന്ത് രാജീവ് വെള്ളിയും, റിസർവ് റൗണ്ട് വനിതാ വിഭാഗത്തിൽ യു അളനന്ദ വെള്ളിയും, കോമ്പൗണ്ട് റൗണ്ട് പുരുഷ വിഭാഗത്തിൽ റോബിൻസ് ഷൈജൻ വെങ്കല മെഡലും നേടി.
20 പോയിന്റുമായാണ് കിരീടം സ്വന്തമാക്കിയത്. 15 മുതൽ 20 വരെ ജാർഖണ്ഡിൽ നടക്കുന്ന ദേശിയ സീനിയർ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ഇവർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..