22 December Sunday

ഭാവന നാടകോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024
മയ്യിൽ 
ഭാവന കരിങ്കൽകുഴിയുടെ ഏഴാമത് അഖില കേരള പ്രൊഫഷണൽ നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനവും പുരസ്കാര വിതരണവും ടി ഐ മധുസൂദനൻ എംഎൽഎ ഉദ്‌ഘാടനംചെയ്തു.   ഭാവന പുരസ്‌കാരം രംഗപടരംഗത്തെ പ്രമുഖൻ  വിജയൻ കടമ്പേരിക്ക്  എംഎൽഎ  സമർപ്പിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ഡോ. ശ്യാം കൃഷ്ണനെയും വിവിധ മേഖലകളിൽ മികവ്‌ കാട്ടിയവരേയും അനുമോദിച്ചു. സുരേഷ് കൊളച്ചേരി, രെജു കരിങ്കൽകുഴി എന്നിവർ സംസാരിച്ചു. തുടർന്ന് നാട്ടുത്സവം.
"അരങ്ങ്’ നൂറ്റിയമ്പതിലധികം കലാകാരന്മാർ അണിനിരക്കുന്ന ഫ്യൂഷൻ ഡാൻസ്, പരകായം നാടകം, ഡിജേ നൈറ്റ് തുടങ്ങിയ പരിപാടികൾ അരങ്ങേറി. പ്രൊഫഷണൽ നാടകമത്സരത്തിൽ കോഴിക്കോട് രംഗഭാഷയുടെ മിഠായിത്തെരുവ് മികച്ച നാടകമായി തെരഞ്ഞെടുത്തു. വള്ളുവനാട് ബ്രഹ്മയുടെ വാഴ‍‍്‍‍വേമായം ആണ്‌ മികച്ച രണ്ടാമത്തെ നാടകം. വാഴ‍‍്‍‍വേമായം സംവിധായകൻ രാജേഷ് ഇരുളമാണ് മികച്ച സംവിധായകൻ.
 മികച്ച രചന: പ്രദീപ് കുമാർ കാവുന്തറ (മിഠായിത്തെരുവ്), മികച്ചനടൻ: വിനോദ് കുണ്ടുകാട് (മുച്ചീട്ടുകളിക്കാരന്റെ മകൾ), ബിജു ജയാനന്ദൻ (വാഴ‍‍്‍‍വേമായം), മികച്ചനടി: ജയശ്രീ മധുക്കുട്ടൻ (മിഠായിത്തെരുവ്), മികച്ച രംഗപടം: വിജയൻ കടമ്പേരി (വെളിച്ചം, മിഠായിത്തെരുവ്), മികച്ച ദീപനിയന്ത്രണം: രാജേഷ് ഇരുളം (വാഴ്‌വേമായം), മികച്ച സംഗീത നിയന്ത്രണം: മുച്ചീട്ടുകളിക്കാരന്റെ മകൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top