കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ് ഫോമിന് സമീപമുള്ള മാലിന്യം നിറഞ്ഞ വെള്ളക്കെട്ട് കൊതുകുകേന്ദ്രമായി രോഗഭീതിയുയർത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിലാണ് ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതിനു സമീപത്ത് യാത്രക്കാർ നടന്നുപോകുന്ന വഴിയുണ്ട്.
നിരവധി വീടുകളും സ്ഥാപനങ്ങളും റെയിൽവേ മുത്തപ്പൻ ക്ഷേത്രവും സമീപത്തുണ്ട്. ജനവാസമേഖലയ്ക്ക് സമീപത്തെ ഈ മാലിന്യക്കുളം പരിസരവാസികൾക്ക് ദുരിതമാകുന്നു.
ഇതിൽ നിന്നും ഉയരുന്ന ദുർഗന്ധം ശ്വസിച്ച് ട്രെയിൻ കാത്തുനിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ഇവിടെ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമില്ല. കനത്ത മഴയിൽ മലിനജലം മഴവെള്ളത്തോടൊപ്പം ഒലിച്ച് കിണറുകളിലും മറ്റ് ജലാശയങ്ങളിലും പതിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..