23 December Monday

സിപിഐ എം കുന്നത്തൂർ ഏരിയ കമ്മിറ്റി 
അംഗം ആർ കൃഷ്‌ണകുമാർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

 ശാസ്താംകോട്ട

സിപിഐ എം കുന്നത്തൂർ ഏരിയ കമ്മിറ്റി അംഗവും പള്ളിശ്ശേരിക്കൽ ഇ എം എസ്‌ സ്‌മാരക ഗ്രന്ഥശാല പ്രസിഡന്റുമായ പള്ളിശ്ശേരിക്കൽ പടിഞ്ഞാറ്‌ ഇഞ്ചക്കാട്ടു പുത്തൻവീട്ടിൽ (ആലത്തൂർ) ആർ കൃഷ്ണകുമാർ (52)അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന്‌ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നടക്കുന്നതിനിടെയാണ്‌ അന്ത്യം. ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴം പകല്‍ മൂന്നിന്‌ വീട്ടുവളപ്പിൽ സംസ്കരിക്കും. 
ശാസ്താംകോട്ടയിൽ രാഷ്‌ട്രീയ–-സാമൂഹ്യ–-സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്നു. ഡിവൈഎഫ്‌ഐ കുന്നത്തൂർ താലൂക്ക്‌ ജോയിന്റ്‌ സെക്രട്ടറിയായും ജില്ലാകമ്മിറ്റി അംഗമായും പ്രവർത്തിച്ചു. സിപിഐ എം ശാസ്താംകോട്ട പടിഞ്ഞാറ്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല വഹിച്ചു. ശാസ്താംകോട്ട പഞ്ചായത്ത്‌ വികസന സ്ഥിരംസമിതി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്‌. എൻആർഇജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു. 
ദേശാഭിമാനി ആഞ്ഞിലിമൂട്‌ പള്ളിശ്ശേരിക്കൽ ഏജന്റാണ്‌. കൃഷ്‌ണകുമാറിന്റെ അകാല വേർപാടിൽ സിപിഐ എം കുന്നത്തൂർ ഏരിയ കമ്മിറ്റി അനുശോചിച്ചു. 
വ്യാഴം രാവിലെ ഒമ്പതിന്‌ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽനിന്ന് വിലാപയാത്രയായി മൃതദേഹം ഭരണിക്കാവിലെ പി കൃഷ്‌ണപിള്ള ഭവനിൽ എത്തിക്കും. പകൽ 10.30ന് ശാസ്താംകോട്ട പഞ്ചായത്ത്‌ ഓഫീസിലും 11ന്‌ പള്ളിശ്ശേരിക്കൽ ഇ എം എസ് ഗ്രന്ഥശാല ഹാളിലും പൊതുദർശനത്തിനു വയ്‌ക്കും. തുടർന്ന് വീട്ടിലേക്കു കൊണ്ടുപോകും. പരേതനായ ബി രാമചന്ദ്രൻപിള്ളയുടെയും ദേവകിയമ്മയുടെയും മകനാണ്‌. ഭാര്യ: രഞ്ജു, മക്കൾ: കെ ആർ ആദർശ്‌, കെ ആർ ആര്യ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top