22 December Sunday

കിണറ്റിൽ വീണ പശുവിനെ 
അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

കിണറ്റിൽ വീണ പശുവിനെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തുന്നു

കായംകുളം 
കിണറ്റിൽ വീണ പശുവിനെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി. നഗരസഭ 10–-ാം വാർഡിൽ ഇല്ലത്ത് കടയിൽ സുധീറിന്റെ ഉടമസ്ഥതയിലുള്ള പശു വീടിനോട് ചേർന്നുള്ള പുരയിടത്തെ കിണറ്റിലാണ് വീണത്. കായംകുളം അഗ്നി രക്ഷാസേന സ്ഥലത്തെത്തി പശുവിനെ സുരക്ഷിതമായി കിണറ്റിൽനിന്ന്‌ പുറത്തെടുത്തു. 
ഗ്രേഡ് എസ്എഫ്ആർഒ സന്തോഷ്‌കുമാർ, മുഗേശ്കുമാർ, എഫ്ആർഒ മുജീബ്, ഷിജു ടി സാം, ഷാജഹാൻ, ശ്യാംകുമാർ, ഹോം ഗാർഡ് ഉണ്ണികൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top