03 November Sunday

പരിശോധന കടലിലും

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

ലഹരിക്കടത്ത് തടയാൻ കടലിൽ സംയുക്ത സേന പരിശോധന നടത്തുന്നു

കൊടുങ്ങല്ലൂർ 
ഓണക്കാല ലഹരിക്കടത്ത് തടയാൻ കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തി. ഓണത്തിന് മുന്നോടിയായി തീരസുരക്ഷാ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ, മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കോട്, മറൈൻ എൻഫോഴസ്മെന്റ് ആന്‍ഡ് വിജിലൻസ് വിങ്, തീരദേശ പൊലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജ മദ്യവും സ്പിരിറ്റും കഞ്ചാവും എത്താൻ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്നായിരുന്നു പരിശോധനയും പട്രോളിങ്ങും. 
  കരയിൽനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരത്തിൽ കടലിലുള്ള എല്ലാ മത്സ്യബന്ധന യാനങ്ങളും സംഘം പരിശോധിച്ചു. 
അഴീക്കോട് മുതൽ കപ്രിക്കാട് വരെയുള്ള സ്ഥലങ്ങളിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകളാണ് പരിശോധിച്ചത്. ഗോവ, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ നിന്ന് കടൽ മാർഗം മദ്യവും സ്പിരിറ്റും എത്താറുണ്ട്. ഇങ്ങനെ കടൽ വഴി എത്തുന്ന മദ്യം നേരത്തെ അധികൃതർ പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പരിശോധന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top