22 December Sunday

കായകൽപ്പ് പുരസ്‌കാര ജേതാക്കളെ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

കായകൽപ്പ്‌ പുരസ്‌കാര ജേതാക്കളെ മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഡി അംബുജാക്ഷി അനുമോദിച്ചപ്പോള്‍

 കാർത്തികപ്പള്ളി

കേരള സർക്കാരിന്റെ 2024ലെ മികച്ച ആശുപത്രിക്കുള്ള കായകൽപ്പ് പുരസ്‌കാരം നേടിയ മുതുകുളം സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരെ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ നടന്ന അനുമോദനയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ജി ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. 
സ്ഥിരംസമിതി അധ്യക്ഷരായ മണി വിശ്വനാഥ്, എം ജനുഷ, ഗീത ശ്രീജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു സുഭാഷ്, ശ്രീജി പ്രകാശ്, ഓച്ചിറ ചന്ദ്രൻ, ഡോ. പി വി സന്തോഷ്, സുനിൽ കൊപ്പാറേത്ത്, എസ് അജിത, സാമൂഹ്യാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആർ ലേഖ, ജോയിന്റ് ബിഡിഒ മുഹമ്മദ് ഇസ്‌മയിൽ എന്നിവർ സംസാരിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top