20 December Friday

വിദ്യാര്‍ഥികളും അധ്യാപകരും 
രക്തദാനം നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024
തിരുവല്ല
തിരുവല്ല മാർത്തോമ കോളേജില്‍  എൻസിസിയുടെ നേതൃത്വത്തിൽ ബിലീവേഴ്സ്  മെഡിക്കൽ കോളേജിന്റെയും ജനകീയ രക്തദാന സേനയുടെയും   ആഭിമുഖ്യത്തിൽ   രക്തദാന ക്യാമ്പ് നടത്തി. എം ജി സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. പി ബി സതീഷ് കുമാർ  ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പൽ ഡോ. ടി കെ മാത്യു വർക്കി അധ്യക്ഷനായി.   വിദ്യാർഥികളും, അധ്യാപകരും, ജീവനക്കാരും രക്തദാനം നടത്തി. ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോ. അനൂപ്‌ ജേക്കബ്ബ്, ഡോ. ബോബി എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. എൻസിസി ഓഫീസർ ലെഫ്റ്റനന്റ്‌ റെയിസൺ സാം രാജു, ജനകീയ രക്തദാന സേന ജില്ലാ കോ ഓർഡിനേറ്റർ ഫസീല ബീഗം, പ്രിൻസ് മാത്യു, ശ്രേയ പി നായർ, പവിത്ര ജയകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top