തോട്ടട
നാടിന്റെ ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ ചാല കട്ടിങ് റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു. തോട്ടടയിലെയും ചാലക്കുന്നിലെയും ജനങ്ങളുടെ നാലുപതിറ്റാണ്ടിന്റെ ആവശ്യമായ മേൽപ്പാലത്തിന് മന്ത്രി പി എ മുഹമ്മദ് റിയാസ് കല്ലിട്ടു. ലെവൽ ക്രോസുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ കീഴിൽ 73 റെയിൽവേ മേൽപ്പാലങ്ങൾക്കാണ് സർക്കാർ അനുമതി നൽകിയത്. ആറെണ്ണം പൂർത്തിയായി. എട്ടെണ്ണത്തിന്റെ പണി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.
പോളിടെക്നിക് കോളേജിലെ എൻസിസി കാഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി മന്ത്രിമാരെ സ്വീകരിച്ചു. കെ വി മനോജ്കുമാർ, പ്രമോദ് ചാത്തമ്പള്ളി, കെ ബാലകൃഷ്ണൻ, എൻ മിനി, കെ വി സവിത, സി ലക്ഷ്മണൻ, എൻ ബാലകൃഷ്ണൻ, ഒ പി രവീന്ദ്രൻ, രാജീവൻ കിഴുത്തളളി, രാകേഷ് മന്ദമ്പേത്ത്, കെ വി ബാബു, പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനിയർ കെ എം ഹരീഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..