തിരൂർ
മുല്ലയും മന്ദാരവും നിറഞ്ഞ് ശലഭങ്ങളെത്തി. പരിമിതികളില്ലാതെ ആടിയും പാടിയും ഓരോവേദിയും സർഗവസന്തത്തെ വരവേറ്റു. കുടുംബശ്രീ ബഡ്‌സ് ഫെസ്റ്റ് ശലഭങ്ങൾ–-24 രണ്ടാംദിനവും വർണാഭം. വിവിധ വേദികളിലായി ഒപ്പന, നാടോടിനൃത്തം, മിമിക്രി, മാപ്പിളപ്പാട്ട്, പെയിന്റിങ്, പേപ്പർ ക്രാഫ്റ്റിങ് തുടങ്ങിയ മത്സരയിനങ്ങൾ അരങ്ങേറി. കാണികൾക്ക് ആവേശംപകർന്ന് നാൽപ്പതോളം ഒപ്പനകളും ഇരുപത്തിയഞ്ചോളം നാടോടിനൃത്തങ്ങളും വേദിയിലെത്തി.
മുന്നിൽ വട്ടംകുളം
രണ്ടാംദിനം വിവിധയിനങ്ങളിലായി അഞ്ഞൂറോളം മത്സരാർഥികൾ മാറ്റുരച്ചപ്പോൾ 33 പോയിന്റോടെ വട്ടംകുളം ബഡ്സ് സ്കൂൾ ഒന്നാംസ്ഥാനത്തെത്തി.
22 പോയിന്റുമായി മാറഞ്ചേരി സ്കൂൾ രണ്ടാംസ്ഥാനത്തും 13 പോയിന്റുമായി മലപ്പുറം ബഡ്സ് സ്കൂൾ മൂന്നാംസ്ഥാനത്തുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..